India Mirror News

കൊച്ചി സിനഗോഗ് ആക്രമണം: മൂവാറ്റുപുഴയിലെ തീപിടിത്തം ‘പരിശീലനം’; ‘ബോസി’നായി പോലീസ് അന്വേഷണം ത ഊർജ്ജിതമാക്കി

കൊച്ചി സിനഗോഗ് ആക്രമണം: മൂവാറ്റുപുഴയിലെ തീപിടിത്തം ‘പരിശീലനം’; ‘ബോസി’നായി പോലീസ് അന്വേഷണം ത ഊർജ്ജിതമാക്കി

കൊച്ചിയിലെ സിനഗോഗിന് നേരെയുണ്ടായ ആക്രമണക്കേസിൽ പ്രതി എബിൻ പോളിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം കൂടുതൽ വിപുലമാക്കി. എബിൻ മുൻപ് മൂവാറ്റുപുഴയിൽ നടത്തിയ ആക്രമണം സിനഗോഗ് ആക്രമണത്തിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. മാർച്ച് 18-ന് മൂവാറ്റുപുഴയിലെ സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിന് തീയിട്ട കാര്യം എബിൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തി താൻ ‘ബോസ്’ എന്ന് വിളിക്കുന്ന വ്യക്തിക്ക് അയച്ചു നൽകിയതായും പ്രതി വെളിപ്പെടുത്തി. നിലവിൽ പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിവരികയാണെന്നും, കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും ഡി.സി.പി അരുൺ കെ. പവിത്രൻ അറിയിച്ചു.

പ്രതിയുടെ ടെലഗ്രാം അക്കൗണ്ടിന്റെ കൂടുതൽ വിവരങ്ങൾ തേടി പോലീസ് ടെലഗ്രാം അധികൃതർക്ക് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്. ‘ബോസ്’ എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയുമായി എബിൻ നടത്തിയ ടെലഗ്രാം ചാറ്റുകൾ നേരത്തെ പോലീസിന് ലഭിച്ചിരുന്നു. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധങ്ങളുണ്ടോ എന്ന കാര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളും സമാന്തരമായി പരിശോധന നടത്തുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *