തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി നാളെ കേരളത്തിലെത്തും. തൃശ്ശൂരിൽ കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ നടക്കുന്ന വിപുലമായ നവരാത്രി ആഘോഷങ്ങളിലാണ് അദ്ദേഹം പങ്കുചേരുക. മുൻവർഷങ്ങളിൽ അമിതാഭ് ബച്ചൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്ത കല്യാൺ ഗ്രൂപ്പിന്റെ നവരാത്രി ആഘോഷങ്ങൾക്ക് ഇത്തവണയും വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നാളെ (ഒക്ടോബർ 16) കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് സജ്ജീകരിച്ചിരിക്കുന്ന ‘പെരിയാർ അറിവുലകം’ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷമായിരിക്കും അദ്ദേഹത്തിന്റെ കേരള സന്ദർശനം. കോയമ്പത്തൂരിലെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി ഹെലികോപ്റ്റർ മാർഗ്ഗമായിരിക്കും അദ്ദേഹം തൃശ്ശൂരിലെത്തുകയെന്നാണ് വിവരം. കേരള സന്ദർശന വേളയിൽ ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലും തമിഴ്നാട് മുഖ്യമന്ത്രി ദർശനം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.



