India Mirror News

സി.എം.ആർ.എൽ – എക്‌സാലോജിക് കേസ്: മുഖ്യമന്ത്രിക്ക് പിന്തുണയുമായി സർക്കാർ; വിജിലൻസ് എഫ്.ഐ.ആർ ഉത്തരവിന് സ്റ്റേയില്ല

സി.എം.ആർ.എൽ – എക്‌സാലോജിക് കേസ്: മുഖ്യമന്ത്രിക്ക് പിന്തുണയുമായി സർക്കാർ; വിജിലൻസ് എഫ്.ഐ.ആർ ഉത്തരവിന് സ്റ്റേയില്ല

സി.എം.ആർ.എൽ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ നിലപാടുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഹർജിക്കാരനായ കെ.എം. ഷാജഹാൻ കോടതി അലക്ഷ്യ നടപടി നേരിടുന്ന വ്യക്തിയാണെന്നും അതിനാൽ അദ്ദേഹത്തിന് യാതൊരു വിശ്വാസ്യതയുമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകൾ അപര്യാപ്തമായ സാഹചര്യത്തിലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി. അതേസമയം, വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചിട്ടില്ല. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ അനുമതി അപേക്ഷ കോടതി വിധി പറയാൻ മാറ്റി.

കേസ് പരിഗണിക്കുന്നതിനിടയിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെ സർക്കാർ പിന്തുണയ്ക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. പ്രാഥമിക അന്വേഷണം നടത്തണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് എ.ജി വ്യക്തമാക്കിയപ്പോൾ, പിന്നെ എന്തിനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് കോടതി തിരിച്ചുചോദിച്ചു. പ്രാഥമിക അന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്ന് ലളിത കുമാരി കേസ് വിധി ചൂണ്ടിക്കാണിച്ച എ.ജി, ഇത് പൊതുതാൽപ്പര്യ സ്വഭാവമുള്ള ഹർജിയാണെന്നും സിംഗിൾ ബെഞ്ചിനുമുമ്പാകെ ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും കൂട്ടിച്ചേർത്തു. എന്നാൽ സിംഗിൾ ബെഞ്ച് വിധി സർക്കാരിന് എതിരായിട്ടും എന്തുകൊണ്ട് അപ്പീൽ നൽകിയില്ലെന്ന കാര്യവും കോടതി ഉന്നയിച്ചു. ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ കോടതിയുടെ പ്രത്യേക ഉത്തരവില്ലെങ്കിലും വിജിലൻസിന് കേസെടുക്കാമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിനെ എതിർക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *