India Mirror News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ചലോ ദില്ലി’ മാർച്ച്: മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ചലോ ദില്ലി’ മാർച്ച്: മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് സുപ്രീം കോടതിയിലേക്ക് ‘ചലോ ദില്ലി’ മാർച്ച് ആരംഭിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ, വിവിധ മുന്നണി കക്ഷി നേതാക്കൾ, യുവജന-വിദ്യാർഥി സംഘടനാ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് ബാരഖംബയിൽ നിന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുന്നത്. സമാധാനപരമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ വ്യക്തമാക്കിയെങ്കിലും, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യാ സഖ്യ നേതാക്കൾക്ക് സന്ദർശന അനുമതി നൽകിയിരുന്നില്ല. പ്രതിപക്ഷം ഉയർത്തുന്ന പല വിഷയങ്ങളും നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാൽ പ്രത്യേക കൂടിക്കാഴ്ച അനുചിതമാണെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്.

അതേസമയം, കോൺഗ്രസ് മാർച്ചിന് മുന്നോടിയായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ രാഹുൽ ഗാന്ധി കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് വെവ്വേറെ സമരങ്ങളല്ലെന്നും ഒറ്റക്കെട്ടായ പ്രതിഷേധമാണെന്നും വ്യക്തമാക്കിയ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കമ്മീഷണർ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടില്ലെന്ന് തെളിയിക്കാൻ പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ തലസ്ഥാനത്ത് ബാരിക്കേഡുകളും പൊലീസിനെയും വിന്യസിച്ച് റോഡുകൾ തടയുകയാണ് സർക്കാർ ചെയ്യുന്നത്. എന്നാൽ ജനങ്ങളുടെ മനസ്സിനെ ബാരിക്കേഡുകൾ വെച്ച് തടയാനാകില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *