India Mirror News

വിവരാവകാശ നിയമത്തിന് 21 ആണ്ട്: അപ്പീലുകൾ കെട്ടിക്കിടക്കുന്നു; വിചിത്ര മറുപടിയുമായി കമ്മീഷൻ

വിവരാവകാശ നിയമത്തിന് 21 ആണ്ട്: അപ്പീലുകൾ കെട്ടിക്കിടക്കുന്നു; വിചിത്ര മറുപടിയുമായി കമ്മീഷൻ

രാജ്യത്ത് വിവരാവകാശ നിയമം നിലവിൽ വന്ന് ഇരുപത്തിയൊന്ന് വർഷം പിന്നിടുമ്പോൾ, സുതാര്യത ഉറപ്പാക്കേണ്ട സംസ്ഥാന വിവരാവകാശ കമ്മീഷൻ തന്നെ നിയമം ലംഘിക്കുന്നതായി റിപ്പോർട്ട്. ആയിരക്കണക്കിന് അപ്പീലുകളും പരാതികളുമാണ് കമ്മീഷനിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. ഈ വർഷം ആഗസ്റ്റ് 31 വരെയുള്ള കണക്കുപ്രകാരം 3,156 അപ്പീലുകളും 1,050 പരാതികളുമാണ് തീരുമാനമാകാതെ കിടക്കുന്നത്.

കമ്മീഷൻ അംഗങ്ങളുടെ വിവരങ്ങൾ, ശമ്പളം, പഴയ അപ്പീലുകളുടെ കണക്കുകൾ, ഉദ്യോഗസ്ഥർക്കെതിരായ ശിക്ഷാ നടപടികൾ എന്നിവ തേടി സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയത് വിചിത്രവും ചട്ടവിരുദ്ധവുമായ മറുപടിയാണ്. വെബ്‌സൈറ്റ് പരിശോധിക്കാൻ ആവശ്യപ്പെടുകയും കമ്മീഷണർമാർ പരിശോധിച്ച ആകെ അപ്പീലുകളുടെ എണ്ണം ലഭ്യമല്ലെന്ന് വ്യക്തമാക്കുകയുമാണ് ചെയ്തത്. വിവരാവകാശ നിയമത്തിലെ സെക്ഷൻ 4(1)(b) പ്രകാരം വിവരങ്ങൾ വെബ്‌സൈറ്റിൽ ഉണ്ടാകണമെങ്കിലും, അപേക്ഷയോട് വെബ്‌സൈറ്റ് ലിങ്ക് മാത്രം നൽകി ഒഴിഞ്ഞുമാറാൻ SPIO-യ്ക്ക് നിയമപരമായി അധികാരമില്ല. രേഖാമൂലമോ പകർപ്പായോ കൃത്യമായ വിവരങ്ങൾ നൽകേണ്ട ബാധ്യതയാണ് കമ്മീഷൻ തന്നെ ഇവിടെ ലംഘിച്ചിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *