രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ നാടകീയ നീക്കങ്ങൾക്കൊടുവിൽ സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെയും വക്താവ് സൗരവ് ദാസും പൊലീസ് കസ്റ്റഡിയിലായി. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് എത്തിയ വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ ഡൽഹി പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പാർട്ടി വക്താവ് സൗരവ് ദാസ്, അശുതോഷ് രങ്ക, രത്ന സിംഗ് എന്നിവരെയും വിമാനത്തിനുള്ളിൽ വെച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലും സാധിച്ചില്ലെന്ന് അഭിജിത്ത് ദീപ്കെ പിന്നീട് പ്രതികരിച്ചു.
ഇതിനു പിന്നാലെ, ഡൽഹിയിൽ കേരള ഹൗസിന് മുന്നിൽ നിന്നും മാർച്ചിന് തയ്യാറെടുക്കുകയായിരുന്ന മുതിർന്ന സി.പി.ഐ.എം നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന് പുറമെ എം. എ. ബേബി, ഇ. പി. ജയരാജൻ, എം. വി. ഗോവിന്ദൻ, കെ. കെ. ശൈലജ, പി. കെ. ശ്രീമതി, കെ. എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി തുടങ്ങി നിരവധി പ്രമുഖ നേതാക്കളെയാണ് കേരള ഹൗസ് പരിസരത്തു നിന്നും പൊലീസ് നടപടിയിലൂടെ കസ്റ്റഡിയിൽ മാറ്റിയത്.



