India Mirror News

പാനമയിൽ ശക്തമായ ഇരട്ട ഭൂകമ്പം: വ്യാപക നാശനഷ്ടം; 46 ലക്ഷത്തോളം ആളുകളെ ബാധിച്ചതായി റിപ്പോർട്ട്

പാനമയിൽ ശക്തമായ ഇരട്ട ഭൂകമ്പം: വ്യാപക നാശനഷ്ടം; 46 ലക്ഷത്തോളം ആളുകളെ ബാധിച്ചതായി റിപ്പോർട്ട്

പാനമയിൽ റിക്ടർ സ്കെയിലിൽ 7.7, 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തിയേറിയ ഇരട്ട ഭൂകമ്പം നാശം വിതച്ചു. രണ്ടര മണിക്കൂറിന്റെ ഇടവേളയിലുണ്ടായ ഭൂചലനങ്ങളിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു വീഴുകയും ഏകദേശം 46 ലക്ഷത്തോളം ആളുകളെ നേരിട്ട് ബാധിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. പാനമയുടെ പസഫിക് തീരത്തോട് ചേർന്നുള്ള പിറ്റലോസ അരിബ പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. കമ്പനത്തെ തുടർന്ന് മുൻകരുതലെന്ന നിലയിൽ 200 കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ പാനമ സിറ്റിയിലെ ബഹുനില കെട്ടിടങ്ങളിൽ നിന്നും നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു.

അതേസമയം അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രമുഖ അന്താരാഷ്ട്ര ജലപാതയായ പാനമ കനാലിന്റെ പ്രവർത്തനങ്ങളെ ഭൂകമ്പം ബാധിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം വേഗത്തിൽ പുരോഗമിക്കുകയാണെന്ന് പാനമ പ്രസിഡന്റ് ജോസ് റൗൾ മുലിനോ അറിയിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *