ഡൽഹിയിൽ എസ്.ഐ.ആറിനെതിരെ ഇന്ത്യ സഖ്യം സംയുക്ത പ്രക്ഷോഭം തുടരുന്നതിനിടെ, കേരളത്തിലെ യു.ഡി.എഫ് വിജയത്തെച്ചൊല്ലി രാഷ്ട്രീയ ആരോപണ പ്രത്യാരോപനങ്ങൾ ശക്തമാകുന്നു. കേരളത്തിൽ എൽ.ഡി.എഫ് ഭരണം അവസാനിക്കാൻ കാരണം എസ്.ഐ.ആർ ആണെന്ന സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെയുടെ ആരോപണം കോൺഗ്രസ് പൂർണ്ണമായും തള്ളി. കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫിന് വോട്ടർപട്ടികയിൽ എങ്ങനെ ക്രമക്കേട് നടത്താൻ കഴിയുമെന്ന് ചോദിച്ച കോൺഗ്രസ് നേതാവ് സണ്ണി ജോസഫ്, ശക്തമായ ജനവികാരം കൊണ്ടാണ് യു.ഡി.എഫ് വിജയിച്ചതെന്നും മാനിപ്പുലേഷൻ നടക്കാമെന്ന് സി.ജെ.പി സമ്മതിച്ചതെന്നും പരിഹസിച്ചു. എസ്.ഐ.ആറിൽ ക്രമക്കേടുണ്ടെങ്കിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ രാജിവെക്കണമെന്ന ബി.ജെ.പി വാദം വോട്ടർപട്ടികയിൽ തട്ടിപ്പ് നടന്നെന്ന് സ്വയം സമ്മതിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിഷയം സി.പി.ഐ.എമ്മിനുള്ളിലും ഭിന്നസ്വരങ്ങൾക്കിടയാക്കിയിട്ടുണ്ട്. കേരളത്തിൽ തിരിച്ചടിയുണ്ടായത് എസ്.ഐ.ആർ മൂലമല്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം കെ. കെ. ശൈലജ പ്രതികരിച്ചപ്പോൾ, തിരഞ്ഞെടുപ്പ് ഫലത്തെ എസ്.ഐ.ആർ സ്വാധീനിച്ചിട്ടുണ്ടെന്നായിരുന്നു മുൻ മന്ത്രി കെ. എൻ. ബാലഗോപാലിന്റെ നിലപാട്.
You can share this post!
administrator



