India Mirror News

സംസ്ഥാനത്ത് ഡിജിറ്റൽ ആരോഗ്യ ടാസ്ക് ഫോഴ്സ്: വയോജന പരിപാലനത്തിനും രോഗപ്രതിരോധത്തിനും പുതിയ പദ്ധതി

സംസ്ഥാനത്ത് ഡിജിറ്റൽ ആരോഗ്യ ടാസ്ക് ഫോഴ്സ്: വയോജന പരിപാലനത്തിനും രോഗപ്രതിരോധത്തിനും പുതിയ പദ്ധതി

ജനങ്ങളുടെ ദീർഘായുസ്സും സമ്പൂർണ്ണ ആരോഗ്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ഉന്നതതല ടാസ്ക് ഫോഴ്സിന് രൂപം നൽകി. സംസ്ഥാനത്ത് വയോജനങ്ങളുടെ എണ്ണം അതിവേഗം വർധിക്കുന്നത് കണക്കിലെടുത്താണ് ‘കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആൻഡ് ലോങ്ജിവിറ്റി’ എന്ന പേരിൽ പുതിയ സമിതിക്ക് രൂപം നൽകിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗം വന്ന ശേഷം ചികിത്സിക്കുന്ന രീതിക്ക് പകരം രോഗ പ്രതിരോധത്തിന് ഊന്നൽ നൽകുന്ന ഒരു ആഗോള പൊതുജനാരോഗ്യ മാതൃകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ചെയർമാനായും ആരോഗ്യ മന്ത്രി വൈസ് ചെയർമാനായും പ്രമുഖ ആരോഗ്യ വിദഗ്ദ്ധർ അംഗങ്ങളായുമാണ് ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക.

രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്താനും മുതിർന്ന പൗരന്മാരുടെ ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്താനും ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ജനസംഖ്യാ നിരക്കും രോഗാവസ്ഥകളും നിലവിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും പഠിച്ച ശേഷമായിരിക്കും സമിതി നിർദ്ദേശങ്ങൾ നൽകുക. അലോപ്പതിക്കൊപ്പം ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാരീതികൾ സമന്വയിപ്പിക്കുന്നതിനൊപ്പം വ്യക്തിഗത ആരോഗ്യവിവരങ്ങൾ ഏകോപിപ്പിക്കാൻ ഏകീകൃത ഡിജിറ്റൽ സംവിധാനവും നടപ്പാക്കും. ആദ്യ യോഗം ചേർന്ന് രണ്ടു മാസത്തിനകം നടപ്പിലാക്കാൻ സാധിക്കുന്ന പൈലറ്റ് പ്രോജക്ടുകൾ, മൂന്ന് വർഷത്തെ കർമ്മപദ്ധതി, ചെലവുകൾ, ഫണ്ട് സ്രോതസ്സുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് സമിതി സർക്കാരിന് സമർപ്പിക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *