India Mirror News

കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം: വന്ദേമാതരം സെമിനാറിനെതിരെ വൻ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ; പൊലീസുമായി ഉന്തും തള്ളും

കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം: വന്ദേമാതരം സെമിനാറിനെതിരെ വൻ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ; പൊലീസുമായി ഉന്തും തള്ളും

കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ ഇന്ന് പ്രഖ്യാപിച്ച ‘വന്ദേമാതരം’ ദേശീയ സെമിനാറിനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. പരിപാടി സംഘടിപ്പിക്കുന്നതിൽ ആർ.എസ്.എസ് അജണ്ടയും കാവിവൽക്കരണവുമാണെന്ന് ആരോപിച്ച് എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ്, എൻ.എസ്.യു.ഐ എന്നീ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച വിദ്യാർത്ഥികളും പൊലീസും തമ്മിൽ രൂക്ഷമായ ഉന്തും തള്ളുമുണ്ടായി. കാസർകോട് ക്യാമ്പസിൽ ഇന്നും നാളെയുമായിട്ടാണ് ദേശീയ സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.

ആർ.എസ്.എസിന്റെ ബൗദ്ധിക വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ. നന്ദകുമാറിനെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി ക്ഷണിച്ചതാണ് പ്രതിഷേധത്തിന് പ്രധാന കാരണം. കൂടാതെ ആർ.എസ്.എസ് ആഭിമുഖ്യമുള്ള അഖില ഭാരതീയ സാഹിത്യ പരിഷത്തിനെ പരിപാടിയുടെ സഹസംഘാടകരാക്കിയതിലും വിദ്യാർത്ഥി സംഘടനകൾ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ വരും മണിക്കൂറുകളിലും ക്യാമ്പസിൽ സമരം കടുപ്പിക്കാനാണ് വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നീക്കം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *