India Mirror News

സംസ്ഥാനത്ത് കാലവർഷത്തിൽ 25% മഴക്കുറവ്; ഉയർന്ന താപനില തുടരുന്നു, നാളെ രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷത്തിൽ 25% മഴക്കുറവ്; ഉയർന്ന താപനില തുടരുന്നു, നാളെ രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഈ വർഷത്തെ കാലവർഷത്തിൽ വലിയ തോതിൽ മഴക്കുറവ് രേഖപ്പെടുത്തി. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 9 വരെയുള്ള കണക്കുകൾ പ്രകാരം 25 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. സാധാരണ ലഭിക്കേണ്ട 1837.1 മില്ലീമീറ്റർ മഴയ്ക്ക് പകരം 1372.4 മില്ലീമീറ്റർ മഴ മാത്രമാണ് ഇതുവരെ ലഭിച്ചത്. ജില്ലകളിൽ ഏറ്റവും കൂടുതൽ മഴക്കുറവ് നേരിട്ടത് വയനാട്ടിലും (52%), ഇടുക്കിയിലുമാണ് (46%). അതേസമയം കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ കാര്യമായ മഴക്കുറവ് അനുഭവപ്പെട്ടിട്ടില്ല.

മഴ കുറഞ്ഞതിനൊപ്പം സംസ്ഥാനത്ത് ഉയർന്ന താപനിലയും തുടരുകയാണ്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ പുനലൂരിലാണ് ഏറ്റവും ഉയർന്ന ചൂട് (35.2 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയത്. പുനലൂരിന് പുറമെ കോട്ടയത്തും ഉയർന്ന താപനില അനുഭവപ്പെട്ടു. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്കെതിരെ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *