India Mirror News

അട്ടപ്പാടി ചീരക്കടവിലെ ഞെട്ടിക്കുന്ന സംഭവം: കൊല്ലപ്പെട്ടത് ബംഗാൾ സ്വദേശിനിയും മകളും

അട്ടപ്പാടി ചീരക്കടവിലെ ഞെട്ടിക്കുന്ന സംഭവം: കൊല്ലപ്പെട്ടത് ബംഗാൾ സ്വദേശിനിയും മകളും

അട്ടപ്പാടി ചീരക്കടവ് ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും തലവെട്ടി മാറ്റിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവും തോട്ടം തൊഴിലാളിയുമായ പശ്ചിമബംഗാൾ സ്വദേശിയാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം പ്രതി ബംഗാളിലേക്ക് കടന്നതായാണ് ലഭിക്കുന്ന വിവരം. ഇരുപത് ദിവസം മുൻപാണ് ഇയാളും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്. കോട്ടത്തറയിലെ കടയിൽ നിന്ന് വാങ്ങിയ പ്ലാസ്റ്റിക് ചാക്കുകളിൽ പൊതിഞ്ഞ് മൂന്ന് ചാക്കുകളിലാക്കിയാണ് തല ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ഇയാൾ ഭവാനിപ്പുഴയിൽ തള്ളിയത്.

ഏകദേശം 30 വയസ് പ്രായമുള്ള സ്ത്രീയുടെയും അഞ്ചു വയസ്സുള്ള പെൺകുട്ടിയുടെയും മൃതദേഹങ്ങൾക്ക് ഒരാഴ്ചത്തോളം പഴക്കമുണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ പശുവിനെ മേയ്ക്കാൻ പോയ പ്രാദേശികവാസികളാണ് ഭവാനിപ്പുഴയിൽ ദുരൂഹ സാഹചര്യത്തിൽ ചാക്കുകൾ കണ്ട് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ വിശദമായ ഫോറൻസിക് പരിശോധനകൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഗളി ഡിവൈ.എസ്.പി ആർ. അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *