India Mirror News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1,14,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1,14,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. രണ്ടുദിവസം കൊണ്ട് പവന് 3,360 രൂപ ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,880 രൂപയിലെത്തി. ഇന്ന് മാത്രം പവന് 960 രൂപയുടെ വർധനവാണുണ്ടായത്. ഗ്രാമിന് 120 രൂപ കൂടി ഒരു ഗ്രാം സ്വർണത്തിന്റെ വില 14,360 രൂപയായി ഉയർന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ പവന് 1,15,080 രൂപയായിരുന്നു നിരക്ക്. ആഗോള വിപണിയിലെ കുതിപ്പും യു.എസ്. പലിശനിരക്ക് വർധന സംബന്ധിച്ച പ്രതീക്ഷകൾ ഇടിഞ്ഞതുമാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണവില രണ്ടുശതമാനത്തിലധികം ഉയരാൻ ഇടയാക്കിയത്.

ഇറാൻ സംഘർഷം, പണപ്പെരുപ്പ ഭീഷണി, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള താല്പര്യം എന്നിവയും സംസ്ഥാനത്തെ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിലേക്ക് പ്രതിവർഷം ടൺ കണക്കിന് സ്വർണം ഇറക്കുമതി ചെയ്യുന്നതിനാൽ അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ സാധാരണയായി കേരളത്തിലും പ്രതിഫലിക്കാറുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *