India Mirror News

സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; തിരുത്തൽ രേഖ തയാറാക്കും, പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ സിപിഐയുമായി ചർച്ച

സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; തിരുത്തൽ രേഖ തയാറാക്കും, പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ സിപിഐയുമായി ചർച്ച

സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്നും നാളെയും ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ, വരാനിരിക്കുന്ന വിപുലീകരിച്ച സംസ്ഥാന സമിതിയിൽ അവതരിപ്പിക്കേണ്ട തിരുത്തൽ രേഖയുടെ കരട് തയ്യാറാക്കലാണ് പ്രധാന അജണ്ട. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ കൈക്കൊള്ളുന്നതിനും നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കുന്നതിനുമുള്ള നിർദേശങ്ങളാകും രേഖയിൽ ഉണ്ടാകുക. പാർട്ടി സംഘടനാ സംവിധാനത്തിനും രാഷ്ട്രീയത്തിനും പരാജയം വലിയ ആഘാതമുണ്ടാക്കിയ പശ്ചാത്തലത്തിൽ, നിലവിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള വഴികളാകും യോഗം പ്രധാനമായും ചർച്ച ചെയ്യുക. സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട്ടാണ് വിപുലീകൃത സംസ്ഥാന സമിതി യോഗം നിശ്ചയിച്ചിട്ടുള്ളത്.

അതേസമയം, പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത തർക്കത്തിൽ സിപിഐയുമായി വീണ്ടും ചർച്ച നടത്താനും സിപിഐഎം തയ്യാറെടുക്കുകയാണ്. ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയവും പരിഗണിക്കും. സിപിഐഎം ഔദ്യോഗിക നിലപാട് അറിയിക്കുന്നത് വരെ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കില്ലെന്ന് സിപിഐ ഉറപ്പുനൽകിയിട്ടുണ്ട്. എങ്കിലും, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കേണ്ടതില്ലെന്നാണ് സിപിഐ നേതൃയോഗങ്ങളിലെ ധാരണ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *