India Mirror News

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി: കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ്; അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ നിർദ്ദേശം

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി: കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ്; അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ നിർദ്ദേശം

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നൽകിയ ശുപാർശ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളുടെ മുൻകാല പശ്ചാത്തലവും കുറ്റകൃത്യങ്ങളുടെ കാഠിന്യവും വിശദമായി പരിശോധിച്ച ശേഷമാണ് നടപടി. ഉത്തരവ് ഉടനടി നടപ്പിലാക്കി അർജുനെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 23 കേസുകളിൽ പ്രതിയായ അർജുനെതിരെ വളപട്ടണം സ്റ്റേഷൻ പരിധിയിൽ മാത്രം 12 കേസുകളുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കേസുകളും ഇയാൾക്കെതിരെയുണ്ട്. മുഖ്യമന്ത്രിയെയും കേരള പോലീസിനെയും സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെല്ലുവിളിച്ചതിനെ തുടർന്ന് ഈ മാസം ഒമ്പതിനാണ് അർജുൻ ആയങ്കി കണ്ണൂരിൽ വെച്ച് പോലീസ് പിടിയിലാകുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *