India Mirror News

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം: 50 സബ്സ്റ്റേഷനുകളിൽ ബാറ്ററി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാൻ കെഎസ്ഇബി

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം: 50 സബ്സ്റ്റേഷനുകളിൽ ബാറ്ററി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാൻ കെഎസ്ഇബി

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി വൈദ്യുതി വകുപ്പും കെഎസ്ഇബിയും പുതിയ പദ്ധതിയുമായി രംഗത്തെത്തി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 50 സബ്സ്റ്റേഷനുകളിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കുന്നതിനായി 1500 കോടി രൂപയുടെ സമഗ്രമായ പ്രൊപ്പോസൽ സർക്കാരിനും വൈദ്യുതമന്ത്രിക്കും സമർപ്പിച്ചു. വയബിലിറ്റി ഗാപ് ഫണ്ടിങ് (VGF) വഴി കേന്ദ്രസർക്കാരിൽ നിന്നും സാമ്പത്തിക സഹായം ഉറപ്പാക്കാനുള്ള നീക്കങ്ങളും ഇതിനൊപ്പം പുരോഗമിക്കുന്നുണ്ട്.

നിലവിൽ പുറത്തുനിന്ന് അധിക വില കൊടുത്തു വാങ്ങുന്ന വൈദ്യുതി, പീക്ക് സമയങ്ങളിൽ മാത്രം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് പരിഹാരമായിട്ടാണ് പീക്ക് സമയങ്ങളിലെ ഉപയോഗത്തിനായി ആയിരം മെഗാവാട്ട് കപ്പാസിറ്റിയുള്ള വലിയ ബാറ്ററി സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്താൻ കെഎസ്ഇബി ലക്ഷ്യമിടുന്നത്. നിലവിൽ ആറിടങ്ങളിൽ പ്രാരംഭഘട്ടമെന്ന നിലയിൽ ബി.ഇ.എസ്.എസ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്. 50 കേന്ദ്രങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കുന്നതോടെ സംസ്ഥാനത്തെ ട്രാൻസ്മിഷൻ നെറ്റ്‌വർക്ക് കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *