India Mirror News

പുലിക്കളിക്കെതിരായ വി.കെ. ശ്രീരാമന്റെ പരാമർശത്തിൽ അമർഷം; വിമർശിച്ച് സുരേഷ് ഗോപിയും പുലിക്കളി സംഘങ്ങളും

പുലിക്കളിക്കെതിരായ വി.കെ. ശ്രീരാമന്റെ പരാമർശത്തിൽ അമർഷം; വിമർശിച്ച് സുരേഷ് ഗോപിയും പുലിക്കളി സംഘങ്ങളും

തൃശൂരിന്റെ പാരമ്പര്യ കലാരൂപമായ പുലിക്കളിയെക്കുറിച്ചുള്ള നടൻ വി.കെ. ശ്രീരാമന്റെ വിമർശനത്തിനെതിരെ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയും വിവിധ പുലിക്കളി സംഘങ്ങളും രംഗത്തെത്തി. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ഇത്തരം വൈകൃതങ്ങളെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമായിരുന്നു ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കളികൾ ലോകത്ത് ഒരിടത്തുമില്ലെന്ന് പരിഹസിച്ച അദ്ദേഹം, ഇതിനെ ‘കുംഭകുലുക്കിക്കളി’ എന്നും വിശേഷിപ്പിച്ചു. എന്നാൽ ശ്രീരാമന്റേത് ബോഡി ഷേമിങ് ആണെന്ന് അയ്യന്തോൾ പുലിക്കളി ദേശം ഉൾപ്പെടെയുള്ള സംഘങ്ങൾ ശക്തമായി പ്രതിഷേധിച്ചു.

ശ്രീരാമൻ ഇത്തരം പരാമർശങ്ങൾ ഉന്നയിച്ചുവെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും അങ്ങനെയുണ്ടെങ്കിൽ അത് സങ്കടകരമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. പുലിക്കളി സംഘങ്ങൾക്ക് കഴിഞ്ഞ ദിവസം 24 ലക്ഷം രൂപ കൈമാറിയ കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് പുലിക്കളി എന്നും പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കി. പാവപ്പെട്ട കലാകാരന്മാർ വലിയ ത്യാഗം സഹിച്ചാണ് സമൂഹത്തെ ആനന്ദിപ്പിക്കാൻ എത്തുന്നതെന്നും അവർക്ക് പ്രത്യേക കരുതലാണ് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *