India Mirror News

മിഡിൽ ഈസ്റ്റിൽ സുരക്ഷാ ഭീഷണി ശക്തം: യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി; വ്യോമഗതാഗതം പ്രതിസന്ധിയിൽ

മിഡിൽ ഈസ്റ്റിൽ സുരക്ഷാ ഭീഷണി ശക്തം: യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി; വ്യോമഗതാഗതം പ്രതിസന്ധിയിൽ

മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികളെയും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വത്തെയും തുടർന്ന് യുഎഇയിൽ നിന്നുള്ള വ്യോമഗതാഗതം വീണ്ടും വലിയ പ്രതിസന്ധിയിലായി. എമിറേറ്റ്‌സ്, എത്തിഹാദ്, എയർ അറേബ്യ, ഫ്ലൈദുബായ് തുടങ്ങിയ പ്രമുഖ യുഎഇ വിമാനക്കമ്പനികളും നിരവധി അന്താരാഷ്ട്ര എയർലൈനുകളും സർവീസുകൾ റദ്ദാക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി എത്തിഹാദ് എയർവേസ് പെഷവാറിലേക്കുള്ള വിമാനങ്ങൾ വൈകുമെന്നും ബഹ്‌റൈനിലേക്കുള്ള പല സർവീസുകളും ഓഗസ്റ്റ് 21 വരെ റദ്ദാക്കിയതായും അറിയിച്ചപ്പോൾ, എമിറേറ്റ്‌സ് ബഹ്‌റൈനിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കുകയും ഓഗസ്റ്റ് 10 മുതൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് തീയതി മാറ്റാൻ അധിക ഫീസ് ഈടാക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. കുവൈത്ത്, ബഹ്‌റൈൻ, സൗദി സർവീസുകൾ തുടരുന്ന ഫ്ലൈദുബായ് ടെൽ അവീവ്, ജിദ്ദ, ബോഡ്രം വിമാനങ്ങൾ വൈകുമെന്ന അറിയിപ്പോടെ യാത്രക്കാരോട് 4 മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്താൻ നിർദ്ദേശിച്ചു. കൂടാതെ എയർ അറേബ്യ ഷാർജയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള കുവൈത്ത്, ബഹ്‌റൈൻ സർവീസുകൾ റദ്ദാക്കിയപ്പോൾ ദുബായിൽ നിന്നുള്ള സ്‌പൈസ് ജെറ്റിന്റെ കൊച്ചി സർവീസും എയർ ബ്ലൂവിന്റെ കറാച്ചി സർവീസും റദ്ദാക്കിയിട്ടുണ്ട്.

രാജ്യാന്തര വിമാനക്കമ്പനികളായ ബ്രിട്ടീഷ് എയർവേസ് ദുബായ്, ബഹ്‌റൈൻ, ടെൽ അവീവ്, അമ്മാൻ സർവീസുകൾ ഒക്ടോബർ 25 വരെയും, ലുഫ്ത്താൻസയും സ്വിസ് എയറും ദുബായ് സർവീസുകൾ സെപ്റ്റംബർ 13 വരെയും, കെഎൽഎം റിയാദ്, ദമാം, ദുബായ് സർവീസുകൾ സെപ്റ്റംബർ 6 വരെയും റദ്ദാക്കിയപ്പോൾ എയർ കാനഡ ദുബായ് സർവീസുകൾ നിർത്തിവെക്കുന്നത് 2027 ജനുവരി പകുതി വരെ നീട്ടിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ഈ മാറ്റങ്ങളെന്നും, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് നിലവിലെ വിവരങ്ങൾ വെബ്‌സൈറ്റ് വഴി ഉറപ്പുവരുത്തണമെന്നും യാത്രക്കാർ 3 മുതൽ 4 മണിക്കൂർ മുൻപെങ്കിലും എയർപോർട്ടിലെത്തി ഓൺലൈൻ ചെക്ക്-ഇൻ പൂർത്തിയാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *