India Mirror News

താനൂർ കസ്റ്റഡി മരണം: താമിർ ജിഫ്രിയെ ആശുപത്രിയിലാക്കാൻ വൈകിയെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

താനൂർ കസ്റ്റഡി മരണം: താമിർ ജിഫ്രിയെ ആശുപത്രിയിലാക്കാൻ വൈകിയെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം താനൂരിൽ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. താമിർ ജിഫ്രി മരിച്ച രാത്രിയിലെ താനൂർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. അവശ നിലയിലായ താമിറിനെ പൊലീസുകാർ ചുമന്നുകൊണ്ടുപോയി ജീപ്പിൽ കയറ്റുന്നതും, ജീപ്പിൽ കയറ്റിയ ശേഷവും ആശുപത്രിയിലെത്തിക്കാൻ മനഃപൂർവം വൈകിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പുലർച്ചെ 4.18-ന് താമിറിനെ ജീപ്പിൽ കയറ്റിയെങ്കിലും 4.23-ഓടെ മാത്രമാണ് വാഹനം സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് പുറത്തുപോയത്. മൂന്ന് വർഷമായി കുടുംബം നടത്തുന്ന ശക്തമായ നിയമപോരാട്ടത്തിനൊടുവിലാണ് ഈ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.

2023 ഓഗസ്റ്റ് ഒന്നിനാണ് താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി മരണപ്പെടുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇയാളുടെ ശരീരത്തിൽ 21 മുറിപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതിൽ 19 എണ്ണം മരണത്തിന് മുൻപും രണ്ടെണ്ണം മരണശേഷവും ഉണ്ടായതാണെന്നാണ് കണ്ടെത്തൽ. കേസിൽ ആദ്യം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് എട്ട് പൊലീസുകാരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും, അന്വേഷണത്തിൽ തൃപ്തിവരാതെ കുടുംബം കോടതിയെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐക്ക് കൈമാറാൻ സർക്കാർ ഉത്തരവിട്ടത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *