India Mirror News

കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഓണത്തിന് ശേഷം; സജീവ ചർച്ചകളുമായി കോൺഗ്രസ് നേതൃത്വം

കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഓണത്തിന് ശേഷം; സജീവ ചർച്ചകളുമായി കോൺഗ്രസ് നേതൃത്വം

പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം ഓണത്തിന് ശേഷമേ ഉണ്ടാകൂ എന്ന് റിപ്പോർട്ട്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുമായി വിഷയം നേരിട്ട് ചർച്ച ചെയ്യാൻ കഴിയാതിരുന്ന സാഹചര്യത്തിൽ, കൂടുതൽ ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീണ്ടും ഡൽഹിയിലെത്തും. കഴിഞ്ഞ ദിവസം അദ്ദേഹം കെ സി വേണുഗോപാലിനെ കണ്ട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി സംസ്ഥാനത്തെത്തി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. പ്രവർത്തക സമിതി യോഗത്തിനായി ഡൽഹിയിലെത്തിയ രമേശ് ചെന്നിത്തല, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കും. നിലവിൽ ജോസഫ് വാഴയ്ക്കനാണ് രമേശ് ചെന്നിത്തലയുടെ പരോക്ഷ പിന്തുണയുള്ളത്.

അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ നീണ്ടുപോകരുതെന്ന പൊതുവികാരം പാർട്ടിയിലുണ്ട്. കഴിവും പ്രാപ്തിയുമുള്ള നിരവധി നേതാക്കൾ സജ്ജരാണെന്ന് കെ സുധാകരൻ എംപി പ്രതികരിച്ചപ്പോൾ, പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കണമെന്ന് പരിഗണനയിലുള്ള കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. കൊടിക്കുന്നിൽ സുരേഷിന് പുറമെ ബെന്നി ബഹനാൻ, കെ സി ജോസഫ്, മാത്യു കുഴൽനാടൻ, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ എന്നീ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *