India Mirror News

മാസപ്പടി കേസിൽ കോഴിക്കോട് ഇ.ഡി റെയ്ഡ് ശക്തം; മന്ത്രി റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന

മാസപ്പടി കേസിൽ കോഴിക്കോട് ഇ.ഡി റെയ്ഡ് ശക്തം; മന്ത്രി റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന

മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘം കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന നടത്തുന്നു. ഒമ്പത് മണിക്കൂറിലേറെയായി തുടരുന്ന റെയ്ഡ്, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫ്ലാറ്റിലും തറവാട് വീട്ടിലുമടക്കം എട്ട് ഇടങ്ങളിലാണ് ഒരേസമയം പുരോഗമിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ച ഇ.ഡി, ഇസ്‌ലാമിക സാമ്പത്തിക ഇടപാടുകളും ബിസിനസ് ബന്ധങ്ങളും പരിശോധിക്കുന്നതിന്റെ ഭാഗമായി ഇവരുടെ വസതികളിലും സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഡയറിയിൽ നിന്ന ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പരിശോധനയെന്നാണ് സൂചന.

ഡി.ടി.പി.സി ഡെസ്റ്റിനേഷൻ മാനേജരും ഡി.വൈ.എഫ്.ഐ വെസ്റ്റ് മേഖല സെക്രട്ടറിയുമായ നന്ദുലാലിന്റെ കുണ്ടുപറമ്പിലെ വീട്, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സോളസ് പരസ്യ കമ്പനി ഉടമയുമായ പി. നിഖിലിന്റെ അശോകപുരത്തെ ഫ്ലാറ്റും ഫറോക്ക് കരുവൻതുരത്തിയിലെ വീടും പരിശോധന നേരിടുന്നവയിൽ ഉൾപ്പെടുന്നു. കൂടാതെ കെ.സി.കെ ഡെന്റൽ ആൻഡ് സർജിക്കൽ ഉടമ ഷൈജലിന്റെ പൊറ്റമ്മലിലെ അപാർട്മെന്റിലും സരോവരം റോഡിലെ സ്ഥാപനത്തിലും പന്തീരാങ്കാവ് സ്വദേശി വാരിഷ് കളത്തിങ്കലിന്റെ ക്യാപിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റിലും പരിശോധന നടക്കുന്നുണ്ട്. റിയാസിന്റെ സഹപാഠികളായ കാരപ്പറമ്പ് സ്വദേശി ഫബീഷ് മുഹമ്മദ്, പ്രവാസിയായ ഫൈജാസ് എന്നിവരുടെ വീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. എക്‌സാലോജിക് കമ്പനിയിൽ നിന്ന് പണം പുറത്തേക്ക് പോയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായാണ് ഈ നടപടി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *