India Mirror News

‘ഓണക്കാലത്ത് ലഹരി ഒഴുക്കാൻ അനുവദിക്കില്ല’; വി.സിക്കെതിരായ പ്രതിഷേധം പ്രാകൃതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

‘ഓണക്കാലത്ത് ലഹരി ഒഴുക്കാൻ അനുവദിക്കില്ല’; വി.സിക്കെതിരായ പ്രതിഷേധം പ്രാകൃതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഓണക്കാലത്ത് സംസ്ഥാനത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനായി ഓണക്കാലത്ത് ശക്തമായ പരിശോധനകൾ നടത്തുമെന്നും ‘തൂഫാൻ’ പരിശോധനയിൽ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തൂഫാന്റെ ഭാഗമായി കൂടുതൽ കേസുകൾ നിലവിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. കൂടാതെ എസ്‌.ഐമാർക്ക് ചുമതല നൽകുന്ന നടപടികൾ രണ്ടുദിവസത്തിനകം പൂർത്തിയാകുമെന്നും എസ്.എച്ച്.ഓമാരുടെ മാറ്റത്തിൽ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ നടന്ന പ്രതിഷേധത്തെയും മന്ത്രി രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. വി.സിക്കെതിരെ പ്രതീകാത്മകമായി ശവമഞ്ചം ഒരുക്കിയത് പ്രാകൃത നടപടിയാണെന്നും ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്ത തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഗസ്റ്റ് അധ്യാപക നിയമനം ഉടനടി നടത്തുക, വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കുക തുടങ്ങി 18 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്.എഫ്.ഐ സർവകലാശാലയിൽ സമരം നടത്തിയത്. എന്നാൽ പ്രതിഷേധത്തിനിടെ തന്നെ കയ്യേറ്റം ചെയ്തെന്നും മുറിയിൽ പൂട്ടിയിട്ടെന്നും വി.സി സിസ തോമസ് പരാതിപ്പെട്ടിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *