India Mirror News

കെ.പി. ഉദയഭാനുവിന്റെ ഭീഷണിപ്രസംഗം: പൊലീസിനെതിരായ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സി.പി.ഐ.എം; പിന്തുണച്ച് പത്തനംതിട്ട ജില്ലാ നേതൃത്വവും

കെ.പി. ഉദയഭാനുവിന്റെ ഭീഷണിപ്രസംഗം: പൊലീസിനെതിരായ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സി.പി.ഐ.എം; പിന്തുണച്ച് പത്തനംതിട്ട ജില്ലാ നേതൃത്വവും

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനുവും ജില്ലാ നേതൃത്വവും രംഗത്തെത്തി. കേസ് കാണിച്ച് തങ്ങളെ വിരട്ടേണ്ടതില്ലെന്നും അടിയന്തരാവസ്ഥയെയടക്കം നേരിട്ട പാരമ്പര്യമാണ് തങ്ങൾക്കുള്ളതെന്നും ഉദയഭാനു വ്യക്തമാക്കി. ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയ്ക്കായി പത്തനംതിട്ട കാട്ടാമലയിലെ വീടുകളിൽ പൊലീസ് നടത്തിയ പരിശോധനയെ വിമർശിച്ച് സംസാരിച്ചതിനാണ് ഉദയഭാനുവിനെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ, പൊലീസിനെതിരെ പറഞ്ഞ നിലപാടിൽ പൂർണ്ണമായും ഉറച്ചുനിൽക്കുകയാണെന്നും കിടപ്പുമുറികളിൽ അടക്കം ഇരച്ചുകയറുന്ന പൊലീസുകാർക്ക് അമ്മയും പെങ്ങന്മാരുമില്ലേ എന്ന് ചോദിച്ചതിൽ യാതൊരുവിധ സ്ത്രീവിരുദ്ധതയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ഉദയഭാനുവിന്റെ പ്രതികരണത്തെ പൂർണ്ണമായി പിന്തുണച്ച് സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തുവന്നു. മല്ലപ്പള്ളിയിൽ യാതൊരുവിധ സെർച്ച് വാറണ്ടുമില്ലാതെയാണ് പൊലീസ് വീടുകളിൽ കടന്നുകയറിയതെന്നും അവിടെയുണ്ടായിരുന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. ഭരണകൂട ഭീകരതയ്ക്കും പൊലീസ് അതിക്രമത്തിനുമെതിരെയാണ് ഉദയഭാനു പ്രതികരിച്ചതെന്നും വാതിൽ പൊളിച്ച് അകത്തുകയറിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും രാജു എബ്രഹാം കുറ്റപ്പെടുത്തി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *