India Mirror News

സ്വാതന്ത്ര്യ ദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിക്കാൻ ബി.ജെ.പി: രാജീവ് ചന്ദ്രശേഖർ

സ്വാതന്ത്ര്യ ദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിക്കാൻ ബി.ജെ.പി: രാജീവ് ചന്ദ്രശേഖർ

വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തുടനീളം വന്ദേമാതരം പൂർണ്ണ രൂപത്തിൽ ആലപിക്കാനൊരുങ്ങി ബി.ജെ.പി. കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് സംസ്ഥാനത്തും പരിപാടി നടപ്പാക്കുന്നത്. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിൽ പ്രവർത്തകർ ഇതിനായി നേതൃത്വം നൽകും. വന്ദേമാതരത്തെ അപമാനിക്കുന്ന രാജ്യവിരുദ്ധ ശക്തികൾക്കെതിരെയും അവർക്ക് രാഷ്ട്രീയ പിന്തുണ നൽകുന്ന നിലപാടുകൾക്കെതിരെയും പ്രതിരോധം ഉയർത്തുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തിപ്പിടിച്ച് ഭാരതത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനും, വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുമുള്ള പോരാട്ടത്തിൽ ബി.ജെ.പി എപ്പോഴും മുന്നിൽ തന്നെയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് തുണനിൽക്കുന്ന സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും നിലപാടുകൾ കേരളത്തിലെ രാജ്യസ്നേഹികളായ ജനങ്ങൾ കൃത്യമായി തിരിച്ചറിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *