India Mirror News

എയർ ഇന്ത്യ വിമാനം താഴ്ന്നുപറന്ന സംഭവം: ആകാശച്ചുഴി വാദം തള്ളി; സാങ്കേതിക തകരാറും പൈലറ്റിന്റെ ഉറക്കമില്ലായ്മയും കാരണമെന്ന് റിപ്പോർട്ട്

എയർ ഇന്ത്യ വിമാനം താഴ്ന്നുപറന്ന സംഭവം: ആകാശച്ചുഴി വാദം തള്ളി; സാങ്കേതിക തകരാറും പൈലറ്റിന്റെ ഉറക്കമില്ലായ്മയും കാരണമെന്ന് റിപ്പോർട്ട്

ഫുക്കറ്റ് – ഡൽഹി എയർ ഇന്ത്യ വിമാനം ആകാശത്തുനിന്നും അപ്രതീക്ഷിതമായി 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളുമായി എയർ ഇന്ത്യ. പ്രതികൂല കാലാവസ്ഥയും ആകാശച്ചുഴിയുമാണ് (ടർബുലൻസ്) അപകടഭീഷണിക്ക് കാരണമെന്ന ആദ്യ നിലപാടിൽ നിന്ന് എയർ ഇന്ത്യ പിന്മാറുകയും പിന്നീട് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ നിന്ന് ഈ പരാമർശം പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തു. വിമാനത്തിന്റെ ക്യാപ്റ്റന് ഉറക്കക്കുറവുണ്ടായിരുന്നെന്നും ഇതിനായി മരുന്ന് കഴിച്ചിരുന്നതായും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് (എ.എ.ഐ.ബി) പൈലറ്റ് മൊഴി നൽകിയതാണ് പുതിയ റിപ്പോർട്ട്. ഫുക്കറ്റിലെ വിശ്രമവേളയിലും തനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്ന് പൈലറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പൈലറ്റിന്റെ ശാരീരികക്ഷമതയ്ക്ക് പുറമെ വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നുവെന്ന് മെയിന്റനൻസ് റിപ്പോർട്ടും വ്യക്തമാക്കുന്നു. പറക്കലിനിടെ വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും കുറഞ്ഞ മർദ്ദ മുന്നറിയിപ്പ് ലഭിക്കുകയും രണ്ട് റിസർവോയറുകളിൽ ദ്രാവക അളവ് കുറയുകയും ചെയ്തിരുന്നു. കൂടാതെ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും എലിവേറ്റർ നിയന്ത്രണങ്ങളിലും എമർജൻസി വാതിലുകളിലും തകരാർ മുന്നറിയിപ്പുകൾ കാണിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ എയർ ഇന്ത്യ നടത്തുന്ന വൈരുധ്യം നിറഞ്ഞ വിശദീകരണങ്ങൾ വലിയ സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *