India Mirror News

പാർലമെന്റിൽ ഭരണ-പ്രതിപക്ഷ എം.പിമാർ തമ്മിൽ ഉന്തും തള്ളും; പ്രതിഷേധത്തെ തുടർന്ന് ഇരുസഭകളും നിർത്തിവെച്ചു

പാർലമെന്റിൽ ഭരണ-പ്രതിപക്ഷ എം.പിമാർ തമ്മിൽ ഉന്തും തള്ളും; പ്രതിഷേധത്തെ തുടർന്ന് ഇരുസഭകളും നിർത്തിവെച്ചു

പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ ഇരുസഭകളും വീണ്ടും തടസ്സപ്പെട്ടു. വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചെങ്കിലും, അമിത് ഷാ ഇന്നും സഭയിലെത്തിയില്ല. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. ഇതേത്തുടർന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ട് മണി വരെയും രാജ്യസഭ 12 മണി വരെയും നിർത്തിവെക്കേണ്ടി വന്നു.

സഭാ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് പാർലമെന്റ് കവാടത്തിൽ ഭരണ-പ്രതിപക്ഷ എം.പിമാർ തമ്മിൽ വലിയ ഉന്തും തള്ളുമുണ്ടായി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എൻ.ഡി.എ അംഗങ്ങളും അമിത് ഷാക്കെതിരെ പ്രതിപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളികളുമായി മുഖാമുഖം എത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവിഭാഗത്തിനും ഇടയിൽ സുരക്ഷാവലയം തീർക്കുകയായിരുന്നു. ഇതിനിടെ, മോദി സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. അതോടൊപ്പം, അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി മറുപടി നൽകണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *