India Mirror News

വന്ദേമാതരം വിവാദം: ‘ഞാൻ പൂർണമായും പാടും’; നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ

വന്ദേമാതരം വിവാദം: ‘ഞാൻ പൂർണമായും പാടും’; നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ

വന്ദേമാതരം വിവാദത്തിൽ വ്യക്തമായ നിലപാടുമായി ഗവർണർ രാജേന്ദ്ര അർലേക്കർ രംഗത്തെത്തി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും പാടുമെന്നും അത് തന്നെയാണ് തന്റെ സന്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുൻപ് ലോക്ഭവൻ രംഗത്തെത്തിയിരുന്നു. ഓഗസ്റ്റ് നാലിന് സർക്കാർ പുറത്തിറക്കിയ സർക്കുലറിന് ശേഷം, സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട കേന്ദ്ര നിർദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് കത്തയക്കുകയായിരുന്നു. ഗവർണറുടെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ഇത് ചെയ്തതെന്ന വാദമുയർത്തിയാണ് സർക്കാർ വിഷയത്തെ പ്രതിരോധിച്ചിരുന്നത്.

എന്നാൽ ലോക്ഭവൻ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്ന് വിശദീകരിച്ചതോടെ സർക്കാർ വീണ്ടും സമ്മർദ്ദത്തിലായി. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചതിന് പിന്നാലെ, സർക്കാരിന്റെ ഈ ചീഫ് സെക്രട്ടറി സർക്കുലർ ചൂണ്ടിക്കാട്ടി യുഡിഎഫ് സർക്കാർ ബിജെപിക്ക് പൂർണമായും കീഴ്പ്പെട്ടതായി സിപിഎമ്മും ആരോപിച്ചു. ഇതിനിടയിലാണ് സ്വന്തം നിലപാട് പരസ്യമാക്കി ഗവർണർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *