India Mirror News

യു.പി.ഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്തുമെന്ന വാർത്തകൾ തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ

യു.പി.ഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്തുമെന്ന വാർത്തകൾ തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ

യു.പി.ഐ ഇടപാടുകൾക്ക് സേവനനിരക്ക് ഏർപ്പെടുത്തിയേക്കുമെന്ന പ്രചാരണങ്ങൾ തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ) രംഗത്തെത്തി. ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും യു.പി.ഐ സേവനങ്ങൾ മുൻപത്തെപ്പോലെ തന്നെ പൂർണ്ണമായും സൗജന്യമായി തുടരുമെന്നും സാധാരണക്കാരിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കില്ലെന്നും പി.സി.ഐ വ്യക്തമാക്കി. ടാക്‌സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾക്ക് മറുപടിയായാണ് ഈ വിശദീകരണം. ഒരുവേള മെർച്ചന്റ് സർവീസ് ചാർജുകൾ ബാധകമാകുകയാണെങ്കിൽ തന്നെ അത് ബാങ്കുകളും വ്യാപാരികളും തമ്മിലുള്ള വിഷയം മാത്രമായിരിക്കുമെന്നും, ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളെ അത് യാതൊരുവിധത്തിലും ബാധിക്കില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

2016-ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ യു.പി.ഐ സേവനങ്ങൾ സൗജന്യമാണെന്നും വ്യക്തിഗത ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ നിലവിൽ യാതൊരു നിർദ്ദേശവുമില്ലെന്നും പി.സി.ഐ എക്‌സിലൂടെ അറിയിച്ചു. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് നിർണായക പങ്കുവഹിക്കുന്ന യു.പി.ഐ, ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസുകൾക്ക് അധിക സാമ്പത്തിക ബാധ്യതകളില്ലാതെ പണമിടപാടുകൾ നടത്താൻ തുണയായിട്ടുണ്ട്. ഡിജിറ്റൽ പണമിടപാടുകൾ പ്രൊസസ് ചെയ്യുന്നതിനായി ബാങ്കുകളും പേയ്‌മെന്റ് സേവന ദാതാക്കളും വ്യാപാരികളിൽനിന്ന് ഈടാക്കുന്ന മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ) കച്ചവടക്കാർക്ക് മാത്രം ബാധകമാകുന്ന ഒന്നാണെന്നും ഉപഭോക്താക്കൾക്ക് ഇതിൽ ആശങ്ക വേണ്ടെന്നും പി.സി.ഐ വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *