തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജിന് തടവുകാരന്റെ മർദ്ദനമേറ്റു. ലഹരിമരുന്ന് കേസിലെ പ്രതിയായ ഷെഫീഖ് എന്ന അന്തേവാസിയാണ് സൂപ്രണ്ടിനെ ആക്രമിച്ചത്. ജയിലിലെ ദൈനംദിന പരിശോധനയുടെ ഭാഗമായി സന്ദർശനം നടത്തുന്നതിനിടെയായിരുന്നു സംഭവം.
മർദ്ദനത്തിൽ സൂപ്രണ്ടിന് നിസ്സാര പരിക്കേറ്റിട്ടുണ്ട്. തടവുകാരൻ ആക്രമിക്കാനുണ്ടായ വ്യക്തമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പ്രതിക്കെതിരെ സൂപ്രണ്ട് പരാതി നൽകുമെന്നാണ് സൂചന. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.



