India Mirror News

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കിയ സംഭവം: മാർക്ക് സക്കർബർഗിന് മൂന്ന് ദിവസത്തെ അന്ത്യശാസനവുമായി പാർലമെന്ററി സമിതി

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കിയ സംഭവം: മാർക്ക് സക്കർബർഗിന് മൂന്ന് ദിവസത്തെ അന്ത്യശാസനവുമായി പാർലമെന്ററി സമിതി

പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് നീക്കം ചെയ്ത വിഷയത്തിൽ മെറ്റാ മേധാവി മാർക്ക് സക്കർബർഗിന് മൂന്ന് ദിവസത്തെ അന്ത്യശാസനം നൽകി പാർലമെന്ററി ഐ.ടി സമിതി. നിർദിഷ്ട സമയത്തിനുള്ളിൽ തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ ഐ.ടി നിയമപ്രകാരം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന പ്രത്യേക നിയമപരിരക്ഷ റദ്ദാക്കുമെന്നും വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും സമിതി വ്യക്തമായ മുന്നറിയിപ്പ് നൽകി. സംഭവത്തിൽ മാർക്ക് സക്കർബർഗ് പരസ്യമായി മാപ്പ് പറയണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട സമിതി, വിഷയം വെറുമൊരു മാപ്പപേക്ഷയിൽ മാത്രം ഒതുക്കിത്തീർക്കാൻ കഴിയില്ലെന്നും എടുത്തുപറഞ്ഞു.

അതേസമയം, സാങ്കേതിക പിഴവ് മൂലമാണ് പ്രധാനമന്ത്രിയുടെ വീഡിയോ താൽക്കാലികമായി നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റ നൽകുന്ന വിശദീകരണം. സംഭവത്തിൽ കമ്പനി മുൻപ് ക്ഷമാപണം നടത്തിയിരുന്നെങ്കിലും, തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ മറ്റ് വിവാദ ഉള്ളടക്കങ്ങളിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ കൂടി സമർപ്പിക്കാൻ പാർലമെന്ററി സമിതി നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ, ഫേസ്ബുക്ക് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ രാഷ്ട്രീയ ഉള്ളടക്കങ്ങളുടെ പ്രചാരത്തെ സ്വാധീനിക്കാൻ മെറ്റയുടെ അൽഗോരിതങ്ങൾക്ക് സാധിക്കുന്നുണ്ടോ എന്ന കാര്യത്തിലും സർക്കാർ തലത്തിൽ വിശദമായ പരിശോധന തുടരുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *