India Mirror News

മഴക്കെടുതി: വ്യാപാരികൾക്കും സഹായം; കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വർദ്ധിപ്പിച്ച് മന്ത്രിസഭ

മഴക്കെടുതി: വ്യാപാരികൾക്കും സഹായം; കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വർദ്ധിപ്പിച്ച് മന്ത്രിസഭ

സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം. നിലവിൽ വീടുകളിൽ വെള്ളം കയറിയവർക്ക് മാത്രം നൽകിയിരുന്ന സഹായം ഇനി മുതൽ കടകളിൽ വെള്ളം കയറി നഷ്ടം സംഭവിച്ച വ്യാപാരികൾക്കും ലഭ്യമാക്കും. ഒപ്പം കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുകയും വർദ്ധിപ്പിക്കാൻ യോഗം തീരുമാനിച്ചു. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ മുഖ്യമന്ത്രി ഉടൻ പ്രഖ്യാപിക്കും. അതിനിടെ, മഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് കാറ്റിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കനത്ത വെള്ളക്കെട്ടിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ ഇപ്പോഴും വലിയ ദുരിതത്തിലാണ്. നിരണം, എടത്വ തുടങ്ങിയ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ വരെ വെള്ളം കയറിയത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി. ആറന്മുളയിൽ മഴ മാറി നിൽക്കുന്നതും വെള്ളം ഇറങ്ങിത്തുടങ്ങിയതും ആശ്വാസമേകുന്നുണ്ടെങ്കിലും ഉൾപ്രദേശങ്ങളിൽ പ്രളയജലം വിട്ടുമാറിയിട്ടില്ല. വെള്ളം ഇറങ്ങിയ റാന്നിയിലെ വീടുകളിലും കടകളിലും ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *