India Mirror News

‘കാശ് വേണ്ടാത്ത ബസിൽ സ്ത്രീകളുടെ തള്ളിക്കയറ്റം’; ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരാമർശം വിവാദത്തിൽ

‘കാശ് വേണ്ടാത്ത ബസിൽ സ്ത്രീകളുടെ തള്ളിക്കയറ്റം’; ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരാമർശം വിവാദത്തിൽ

സൗജന്യ ബസ് യാത്രയെയും പൊതുസേവനങ്ങളെയും കുറിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശം വൻ വിവാദമാകുന്നു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയാണ് ജനങ്ങളെയും സ്ത്രീകളെയും അധിക്ഷേപിക്കുന്ന രീതിയിൽ മന്ത്രി പ്രതികരണം നടത്തിയത്. പണം നൽകേണ്ടതില്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്നും, എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിലാണ് വിടുന്നതെന്നും മന്ത്രി പറഞ്ഞു. അസുഖം വരുമ്പോൾ സ്വകാര്യ ആശുപത്രികളിൽ പോകാതെ ഭർത്താവിനെയും അച്ഛനെയും കൂട്ടി ഇതേ സ്ത്രീകൾ സർക്കാർ ആശുപത്രി വരാന്തയിൽ കിടക്കുകയാണെന്നും, കേരളീയരുടെ ഈ പെരുമാറ്റം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകൾക്കായി പ്രഖ്യാപിച്ച ‘പ്രിയദർശിനി പദ്ധതി’യെ ഔദാര്യമെന്ന നിലയിൽ ചിത്രീകരിച്ചായിരുന്നു മന്ത്രിയുടെ ഈ പ്രസ്താവന.

മന്ത്രിയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇടത് നേതാക്കൾ രംഗത്തെത്തി. ലജ്ജാകരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നും സർക്കാരിന്റെ പദ്ധതികൾ ജനങ്ങളുടെ അവകാശമാണല്ലാതെ ഔദാര്യമല്ലെന്നും ചിന്ത ജെറോം വിമർശിച്ചു. മന്ത്രിയെന്ന നിലയിൽ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണിത് പരാമർശിച്ചതെന്നും, സൗജന്യ യാത്രാ പദ്ധതിയെ സ്വാഗതം ചെയ്തിരുന്ന താനടക്കമുള്ളവർക്ക് മുന്നിൽ മന്ത്രി തന്റെ പ്രസ്താവന തിരുത്തണമെന്നും സി.പി.എം നേതാവ് പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *