India Mirror News

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വവും ഇടത് നേതാക്കളും

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വവും ഇടത് നേതാക്കളും

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയുള്ള വിവാദങ്ങൾ കടുപ്പിച്ച് പ്രതിപക്ഷ നേതാക്കളും ഇടത് മുന്നണിയും. മുൻകാലങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗത്തെ അതിരൂക്ഷമായി വിമർശിച്ച വി.ഡി. സതീശൻ മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. മുഖ്യമന്ത്രി യാത്ര ചെയ്തത് നിക്ഷേപകരെ കാണാനല്ലെന്നും, ഭാര്യാപിതാവിനെ സന്ദർശിക്കാനാണെന്നുമാണ് അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. ഭാര്യാപിതാവിനെ സന്ദർശിച്ചത് വിവാദമായപ്പോൾ അതിൽനിന്ന് രക്ഷപ്പെടാനാണ് നിക്ഷേപകരെ കാണാൻ പോയതെന്ന കഥ മുഖ്യമന്ത്രി ഉണ്ടാക്കിയതെന്ന് ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ ആ നിക്ഷേപകൻ ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം അല്പം അന്തസ്സ് കാണിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

കേരളത്തിൽ മുൻപും മഴക്കെടുതികൾ ഉണ്ടായിട്ടുണ്ടെന്നും അന്നൊക്കെ അടിയന്തരമായി ഇടപെടാൻ ഇവിടെ ഒരു ഗവൺമെന്റ് ഉണ്ടായിരുന്നുവെന്നും, എന്നാൽ ഇപ്പോഴത്തെ സർക്കാർ ഒന്നും ചെയ്യാതെ ഉറങ്ങുകയായിരുന്നുവെന്നും ബിനോയ് വിശ്വം പരിഹസിച്ചു. ജനങ്ങൾ കനത്ത ദുരിതം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രി ഹെലികോപ്റ്റർ ടൂറിലും വിരുന്നിലുമായിരുന്നുവെന്ന് രാജു എബ്രഹാം കുറ്റപ്പെടുത്തി. ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ പ്രകടമാണെന്ന് മുൻ മന്ത്രി വീണ ജോർജും വിമർശിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *