India Mirror News

കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം; കേരളത്തിന് കനത്ത തിരിച്ചടി

കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം; കേരളത്തിന് കനത്ത തിരിച്ചടി

കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയേകി പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. നിലവിൽ പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്നും നിലവിലുള്ള നിർമ്മാണ യൂണിറ്റുകൾ ആവശ്യത്തിന് പര്യാപ്തമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പി. ഉന്നയിച്ച ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2008-ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിക്കായി 39.80 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്ത 228 ഏക്കർ ഭൂമി ഇനി റെയിൽവേയുടെ മറ്റ് വികസന ആവശ്യങ്ങൾക്കായി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് പ്രമുഖ പദ്ധതികൾ നഷ്ടപ്പെടാൻ കാരണം കോൺഗ്രസാണെന്ന് സി.പി.ഐ.എം ആരോപിച്ചു.

ഇതിനു പുറമെ, മെട്രോമാൻ ഇ. ശ്രീധരൻ നിർദ്ദേശിച്ച അതിവേഗ റെയിൽ പദ്ധതി നിലവിലെ മാതൃകയിൽ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി വ്യക്തമാക്കിയതായും കേന്ദ്രം പാർലമെന്റിൽ അറിയിച്ചു. സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കിയ റെയിൽവേ മന്ത്രാലയം, കേരളത്തിന്റെ റെയിൽവേ വികസനത്തിനായി മറ്റു പദ്ധതികൾ ഉണ്ടെന്നും കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *