India Mirror News

സി.ജെ.പി മാർച്ചിനിടെ പെല്ലറ്റ് പ്രയോഗമെന്ന് ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് സി.ആർ.പി.എഫ്, തള്ളി ഡൽഹി പോലീസ്

സി.ജെ.പി മാർച്ചിനിടെ പെല്ലറ്റ് പ്രയോഗമെന്ന് ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് സി.ആർ.പി.എഫ്, തള്ളി ഡൽഹി പോലീസ്

സി.ജെ.പിയുടെ പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന കടുത്ത ആരോപണത്തിൽ സി.ആർ.പി.എഫ് അന്വേഷണം ആരംഭിച്ചു. എന്നാൽ പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചിട്ടില്ലെന്ന നിലപാടിൽ ഡൽഹി പോലീസ് ഉറച്ചുനിൽക്കുകയാണ്. അതേസമയം, മാർച്ചിനിടെ നിരവധി വിദ്യാർത്ഥികൾക്ക് പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റതായും സഫ്ദർജങ് ആശുപത്രിയിലെ ചികിത്സാ രേഖകൾ ഇത് ശരിവെക്കുന്നുണ്ടെന്നുമാണ് സമരക്കാരുടെ വാദം. പ്രതിഷേധക്കാരുടെ ശരീരത്തിൽ നിന്നും പെല്ലറ്റുകൾ പുറത്തെടുത്തത് ആശുപത്രി അധികൃതരാണെന്നും സി.ജെ.പി പ്രതിനിധികൾ വ്യക്തമാക്കുന്നു.

പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ 19 വയസ്സുള്ള വിദ്യാർത്ഥിയുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും കാഴ്ച പൂർണ്ണമായി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും വിദ്യാർത്ഥികളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണയായി കാശ്മീരിൽ ജനങ്ങൾക്ക് നേരെ ഉപയോഗിക്കാറുള്ള പെല്ലറ്റ് തോക്കുകൾ, ഡൽഹിയിലെ സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം വ്യാപകമായി പ്രയോഗിക്കുകയാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. പ്രക്ഷോഭം കവർ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കും ആക്രമണത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്ന സാഹചര്യത്തിലും റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുമാണ് സി.ആർ.പി.എഫ് ഇപ്പോൾ വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *