India Mirror News

രാഹുൽ ഗാന്ധിക്കെതിരായ പോലീസ് നടപടി: പാർലമെന്റിൽ വൻ ബഹളം, സഭാനടപടികൾ തടസ്സപ്പെട്ടു

രാഹുൽ ഗാന്ധിക്കെതിരായ പോലീസ് നടപടി: പാർലമെന്റിൽ വൻ ബഹളം, സഭാനടപടികൾ തടസ്സപ്പെട്ടു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ പോലീസ് എടുത്ത നടപടിയിൽ പാർലമെന്റിൽ വൻ പ്രക്ഷോഭം. പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ ബഹളത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവെച്ചു. ചോദ്യോത്തര വേളയ്ക്ക് ശേഷം വിഷയം ചർച്ച ചെയ്യാമെന്ന് ലോക്‌സഭാ സ്പീക്കർ വ്യക്തമാക്കിയെങ്കിലും സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷം വഴങ്ങിയില്ല. പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് കോൺഗ്രസ് എം.പിമാർ സഭയിലെത്തിയത്. പാർലമെന്റ് വളപ്പിലും പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തി.

അതേസമയം, രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ച സി.ജെ.പി നടത്തിയ സമരത്തിന് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെയുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന പ്രതിഷേധ മാർച്ചിന് നേരെ പോലീസ് പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ഗുരുതര ആരോപണങ്ങളും ഉയരുന്നുണ്ട്. തുടർച്ചയായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കുകയും മുൻകരുതലിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *