പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജ് പാലക്കാട് ചിറ്റൂരിൽ വെച്ച് പിടിയിലായി. ഫാം നോക്കിനടത്താനെന്ന വ്യാജേന ചിറ്റൂരിലെത്തിയ സിറാജ്, തന്റെ പെൺസുഹൃത്തിന്റെ പതിനാറു വയസ്സുള്ള മകളെ പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിക്ക് പ്രേതബാധയുണ്ടെന്നും അത് ഒഴിപ്പിച്ചു മാറ്റിയില്ലെങ്കിൽ കുടുംബത്തിന് വലിയ ആപത്ത് സംഭവിക്കുമെന്നും വിശ്വസിപ്പിച്ചാണ് പ്രതി ഈ ക്രൂരത നടത്തിയത്. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
You can share this post!
administrator



