ശബരിമല തന്ത്രിസ്ഥാനം സംബന്ധിച്ച വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് തീരുമാനം കൈക്കൊള്ളാമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ ഇടപെടണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നിർണ്ണായക നിർദ്ദേശം. കോടതി നിലപാടിന്റെ പശ്ചാത്തലത്തിൽ വിഷയം നാളെ ചേരുന്ന ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും. ശബരിമലയിലെ തന്ത്രിസ്ഥാനത്തുനിന്നും മേൽശാന്തി അഭിമുഖ ബോർഡിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും, പകരം മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കണ്ഠര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. വരാനിരിക്കുന്ന മണ്ഡലകാലത്ത് കണ്ഠര് രാജീവരായിരുന്നു തന്ത്രിസ്ഥാനത്ത് എത്തേണ്ടിയിരുന്നത്. എന്നാൽ, ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ പ്രതിയായതിനെ തുടർന്നാണ് സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ അദ്ദേഹം തീരുമാനിച്ചത്. തന്ത്രി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് നിയമോപദേശത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
Tags:
You can share this post!
administrator



