India Mirror News

സി.ജെ.പി. സമരപ്പന്തലിൽ രാഹുലും പ്രിയങ്കയും; കേരളത്തിലെ മന്ത്രിമാരും എം.പിമാരും കസ്റ്റഡിയിൽ

സി.ജെ.പി. സമരപ്പന്തലിൽ രാഹുലും പ്രിയങ്കയും; കേരളത്തിലെ മന്ത്രിമാരും എം.പിമാരും കസ്റ്റഡിയിൽ

ന്യൂഡൽഹി: നീറ്റ് ക്രമക്കേടിനെതിരെ കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് നേരെ പോലീസ് നടപടി. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളുമായ മന്ത്രി പി.സി. വിഷ്ണുനാഥ്, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. നേതാക്കളുടെ അറസ്റ്റ് തടയാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ വൻ ഉന്തും തള്ളുമുണ്ടായി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൈകൾ കെട്ടി കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയ മുൻനിര നേതാക്കളും അണിനിരന്നു. വിമർശനങ്ങൾക്കൊടുവിൽ പ്രതിഷേധ രംഗത്തിറങ്ങിയ രാഹുൽ ഗാന്ധി സമരപന്തലിൽ വെച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

അതിനിടെ, സി.ജെ.പിയുടെ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ നേരിട്ടെത്തി സന്ദർശിച്ചു. ജനങ്ങളെ തല്ലിച്ചതയ്ക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്നും ദാരുണമായ പോലീസ് നടപടിയിൽ പ്രധാനമന്ത്രി ഇതുവരെ മാപ്പ് പറയാൻ തയ്യാറായിട്ടില്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് തുറന്നടിച്ചു. രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഭാവിയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *