India Mirror News

ഇൻക്ലൂസീവ് വിദ്യാഭ്യാസ രീതികൾക്ക് കരുത്തുപകരാൻ ‘ചോക് 2026’

ഇൻക്ലൂസീവ് വിദ്യാഭ്യാസ രീതികൾക്ക് കരുത്തുപകരാൻ ‘ചോക് 2026’

ക്ലാസ്സ് മുറികളിൽ എല്ലാത്തരം കുട്ടികളെയും ഒരുമിച്ച് ചേർത്തുനിർത്തുന്ന ഇൻക്ലൂസീവ് വിദ്യാഭ്യാസ രീതികൾക്ക് കരുത്തുപകരാൻ കൊച്ചിയിൽ ‘ചോക് 2026’ സംസ്ഥാനതല അധ്യാപക കോൺഫറൻസ് വിജയകരമായി സംഘടിപ്പിച്ചു. കൊച്ചിയിലെ പ്രയത്‌ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററും ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിപാടിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓട്ടിസം ആൻഡ് ബിഹേവിയറൽ തെറാപ്പി, ബ്രിഡ്ജ് ബിയോണ്ട് ഫൗണ്ടേഷൻ എന്നിവർ സഹകരണം നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമായി അധ്യാപകർ, അക്കാദമീഷ്യന്മാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന വലിയൊരു പങ്കാളിത്തമാണ് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ കാണാനായത്.

പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച ഉമ തോമസ് എം.എൽ.എ, മാതാപിതാക്കൾ കഴിഞ്ഞാൽ കുട്ടികളിലെ പഠന വൈകല്യങ്ങൾ ആദ്യം തിരിച്ചറിയുന്നത് അധ്യാപകരാണെന്നും, അതുകൊണ്ടുതന്നെ ക്ലാസ് മുറികളിൽ ഇത്തരം വിദ്യാർത്ഥികളെ തിരിച്ചറിയാനും സഹായിക്കാനും അധ്യാപകരെ സജ്ജരാക്കുന്ന ഈ സംരംഭം ഏറെ പ്രശംസനീയമാണെന്നും പറഞ്ഞു.

ചടങ്ങിൽ വെച്ച് മികച്ച ഇൻക്ലൂസീവ് പ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകൾക്കും അധ്യാപകർക്കുമുള്ള അവാർഡുകൾ വിതരണം ചെയ്തു. കാറ്റർപില്ലർസ് പ്രീ-സ്കൂൾ മികച്ച ഇൻക്ലൂസീവ് പ്രീ-സ്കൂളായും, കൊച്ചിൻ ഇന്റർനാഷണൽ സ്കൂൾ മികച്ച ഇൻക്ലൂസീവ് സ്കൂളായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഇൻക്ലൂസീവ് കോളേജിനുള്ള പുരസ്കാരം ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സ്വന്തമാക്കി. കൂടാതെ, സ്പെൽസ് ആൻഡ് സ്റ്റോറീസിലെ ഷീജ അജയൻ മികച്ച ഇൻക്ലൂസീവ് പ്രീ-സ്കൂൾ അധ്യാപികയായും, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നാദിയ ജോസ് മികച്ച ഇൻക്ലൂസീവ് അപ്പർ പ്രൈമറി സ്കൂൾ അധ്യാപികയായും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറ്റിഎഴുപതോളം സ്കൂളുകളിൽ വ്യത്യസ്ത കഴിവുകളുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി പ്രയത്‌നയുടെ നേതൃത്വത്തിൽ വലിയ ബോധവൽക്കരണ പരിപാടികൾ നടത്തിയിട്ടുണ്ടെന്ന് പ്രയത്‌ന സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായാണ് ചോക് പ്രോഗ്രാമെന്നും, ഇത് വഴി അധ്യാപകർക്ക് കുട്ടികളുടെ പ്രത്യേക ആവശ്യങ്ങൾ കണ്ടെത്താനും ശരിയായ വിദഗ്ധരുമായി രക്ഷിതാക്കളെ ബന്ധിപ്പിക്കാനുമുള്ള പൂർണ്ണ ആത്മവിശ്വാസം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *