India Mirror News

‘പിറന്നാൾ ആശംസകൾ, ദയവായി രാജിവെക്കൂ’; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് ജന്തർ മന്തിറിൽ നിന്ന് വ്യത്യസ്തമായ ജന്മദിനാശംസ

‘പിറന്നാൾ ആശംസകൾ, ദയവായി രാജിവെക്കൂ’; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് ജന്തർ മന്തിറിൽ നിന്ന് വ്യത്യസ്തമായ ജന്മദിനാശംസ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തിറിൽ സമരം തുടരുന്നതിനിടെ, അദ്ദേഹത്തിന് വ്യത്യസ്തമായ രീതിയിൽ പിറന്നാൾ ആശംസകൾ നേർന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ. ധർമേന്ദ്ര പ്രധാന്റെ ജന്മദിനമായ ഇന്ന് ജന്തർ മന്തിറിലെ സമരപ്പന്തലിൽ വെച്ച് അഭിജീത് പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഒരു വൈറ്റ് ബോർഡിൽ ‘പിറന്നാStyleളാശംസകൾ ധർമേന്ദ്ര പ്രധാൻ, ദയവ് ചെയ്ത് രാജിവെക്കൂ’ എന്ന് അദ്ദേഹം എഴുതുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ സമയത്ത് സമരപ്പന്തലിൽ ഒപ്പമുണ്ടായിരുന്നവർ ചുറ്റും നിന്ന് ജന്മദിന ഗാനം ആലപിക്കുന്നതും വീഡിയോയിൽ കേൾക്കാം.

കേന്ദ്രമന്ത്രിക്കുള്ള ആശംസകൾക്കൊപ്പം കടുത്ത രാഷ്ട്രീയ പരിഹാസവും അഭിജീത് ദീപ്കെ പങ്കുവെച്ചിട്ടുണ്ട്. ധർമേന്ദ്ര പ്രധാന് നല്ലൊരു ജന്മദിനം ആശംസിക്കുന്നുവെന്നും, എന്നാൽ തങ്ങൾക്ക് ഒരു ഉപകാരം ചെയ്ത് അദ്ദേഹം പദവി രാജിവെക്കാൻ തയ്യാറാകണമെന്നും അഭിജീത് ആവശ്യപ്പെട്ടു. ഇതിനുള്ള പിറന്നാൾ സമ്മാനമായി തങ്ങൾ ഒപ്പിടാനുള്ള രാജിക്കത്ത് അദ്ദേഹത്തിന് അയച്ചുതരാമെന്നും, അതിൽ ഒരു വിരലടയാളം മാത്രം പതിപ്പിച്ചു നൽകിയാൽ മതിയെന്നുമാണ് എക്സിലൂടെ പങ്കുവെച്ച വീഡിയോയിൽ അഭിജീത് ദീപ്കെ പരിഹസിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *