India Mirror News

കൈക്കൂലി കേസിൽ സുപ്രീം കോടതിയും കൈവിട്ടു; ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞ മുൻ വില്ലേജ് ഓഫീസർ ജയിലിൽ

കൈക്കൂലി കേസിൽ സുപ്രീം കോടതിയും കൈവിട്ടു; ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞ മുൻ വില്ലേജ് ഓഫീസർ ജയിലിൽ

കൈക്കൂലി കേസിൽ സുപ്രീം കോടതിയും അപ്പീൽ തള്ളിയതോടെ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ പോയ മുൻ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കോന്നി മുൻ വില്ലേജ് ഓഫീസറും പത്തനംതിട്ട മൈലപ്ര സ്വദേശിയുമായ 66-കാരൻ രാജു കെ. എബ്രഹാമാണ് പിടിയിലായത്. തിരുവനന്തപുരം പോത്തൻകോട്ടുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പത്തനംതിട്ട വിജിലൻസ് സംഘം ഇന്നലെ രാവിലെയാണ് പിടികൂടിയത്. കോന്നി വില്ലേജ് ഓഫീസറായിരിക്കെ 2004-ൽ വസ്തു പോക്കുവരവ് ചെയ്ത് നൽകുന്നതിനായി പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ വിജിലൻസിന്റെ പിടിയിലാകുന്നത്.

തുടർന്ന് 2010-ൽ കോട്ടയം വിജിലൻസ് കോടതി ഇയാൾക്ക് ആറ് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ശിക്ഷ രണ്ട് വർഷം കഠിനതടവും 20,000 രൂപ പിഴയുമായി കുറച്ചു നൽകി. ഹൈക്കോടതി വിധിക്കെതിരെ രാജു സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തെങ്കിലും കോടതി അത് നിരസിക്കുകയായിരുന്നു. ഇതോടെ വിജിലൻസ് കോടതിയിൽ ഹാജരായി ശിക്ഷ അനുഭവിക്കുന്നതിന് പകരം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഒടുവിൽ ഒളിത്താവളത്തിൽ നിന്ന് വിജിലൻസ് അറസ്റ്റ് ചെയ്ത ഇയാളെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *