India Mirror News

സാങ്കേതിക സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസുകാരന്റെ കൈവിരൽ അറ്റുപോയി

സാങ്കേതിക സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസുകാരന്റെ കൈവിരൽ അറ്റുപോയി

കേരള സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈവിരൽ അറ്റുപോയി. ഇയർ ഔട്ട് സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ശ്രീകാര്യം ശാസ്‌താംകോണത്ത് നിന്നും ആരംഭിച്ച മാർച്ച് സർവകലാശാലാ കവാടത്തിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. എന്നാൽ എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ അടക്കമുള്ളവർ പങ്കെടുത്ത മാർച്ചിൽ, പ്രതിഷേധക്കാർ ബാരിക്കേഡ് തള്ളിമാറ്റി അകത്തുകടക്കാൻ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങിയത്. സമരക്കാർ ബാരിക്കേഡ് ശക്തമായി പിടിച്ച് കുലുക്കുന്നതിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ഇടത് കൈയിലെ മോതിരവിരലിന്റെ മുകൾ ഭാഗം അതിനുള്ളിൽ കുടുങ്ങി അറ്റുപോകുകയായിരുന്നു.

പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, ഉന്നയിച്ച ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 27-ന് വൈസ് ചാൻസലറുമായി നേരിട്ട് ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് എസ്എഫ്ഐ പ്രവർത്തകർ ഒടുവിൽ സമരം അവസാനിപ്പിച്ചത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *