India Mirror News

ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി എസ്.പി. ദീപക്; നഗരസഭ ആർഎസ്എസ് കാര്യാലയമായെന്ന് ആക്ഷേപം

ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി എസ്.പി. ദീപക്; നഗരസഭ ആർഎസ്എസ് കാര്യാലയമായെന്ന് ആക്ഷേപം

ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൗൺസിലർ എസ്.പി. ദീപക് രംഗത്തെത്തി. ഗണഗീതം പാടിയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയതെന്നും മതവും വിശ്വാസവും തികച്ചും സ്വകാര്യമായിരിക്കെ അതിനെ വർഗ്ഗീയ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇരുപതോളം ദൈവങ്ങളുടെ പേര് പറഞ്ഞാണ് അന്ന് കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തതെന്നും ഇത് നഗ്നമായ നിയമലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം നഗരസഭ നിലവിൽ ഒരു ആർഎസ്എസ് കാര്യാലയമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും രാജ്യത്തിന്റെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കേണ്ട ജനപ്രതിനിധികൾ തുടക്കം മുതൽക്കേ അത് ലംഘിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാക്കാത്ത രീതിയിലാണ് ബിജെപി കൗൺസിലർമാരുടെ പ്രവർത്തനമെന്നും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർ. സുഗതനെ മേയർ ഉൾപ്പെടെയുള്ളവർ സംരക്ഷിക്കുകയാണെന്നും കഴിഞ്ഞ 45 ദിവസമായി കൗൺസിൽ യോഗം പോലും ചേർന്നിട്ടില്ലെന്നും ദീപക് കൂട്ടിച്ചേർത്തു. ബിജെപിയിലെ ഇരുപത് കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് അസാധുവാക്കിയത്. സിപിഐഎം കൗൺസിലർ കൂടിയായ എസ്.പി. ദീപക് നൽകിയ ഹർജി പരിഗണിച്ച കോടതി, നാലാഴ്ചയ്ക്കകം ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *