India Mirror News

കോട്ടയം അതിരൂപതാ ആസ്ഥാനത്ത് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന് ഊഷ്മള സ്വീകരണം

കോട്ടയം അതിരൂപതാ ആസ്ഥാനത്ത് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന് ഊഷ്മള സ്വീകരണം

കേരള സർക്കാരിന്റെ പുതിയ ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ അഡ്വ. മോൻസ് ജോസഫ് കോട്ടയം അതിരൂപതാ കേന്ദ്രം സന്ദർശിച്ചു. അതിരൂപതാ ആസ്ഥാനത്ത് എത്തിയ ബഹുമാനപ്പെട്ട മന്ത്രിക്ക് ഉന്നത സഭാ അധികാരികളുടെയും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.

കോട്ടയം അതിരൂപത ആർച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ, അതിരൂപത പ്രൊക്യൂറേറ്റർ ഫാ. ഏബ്രഹാം പറമ്പേട്ട്, എന്നിവർ ചേർന്ന് മന്ത്രിയെ പൊന്നാടയണിയിച്ച് ഹാർദ്ദവമായി സ്വീകരിച്ചു. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ്, മീഡിയ കോർഡിനേറ്റർ ബിനു ചെങ്ങളം, ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി എന്നിവരും ഈ സ്വീകരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *