India Mirror News

സതീശനായി പ്രവാസി മനസ്സ്; ബഹ്‌റൈനിൽ ഐക്യദാർഢ്യവുമായി യുഡിഎഫ് പ്രവർത്തകർ

സതീശനായി പ്രവാസി മനസ്സ്; ബഹ്‌റൈനിൽ ഐക്യദാർഢ്യവുമായി യുഡിഎഫ് പ്രവർത്തകർ

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുമ്പോൾ, വി.ഡി. സതീശനായി പ്രവാസി ലോകത്തുനിന്നും ശക്തമായ പിന്തുണയേറുന്നു. കേരളത്തിലെ ഭൂരിഭാഗം സാധാരണ പ്രവർത്തകരും സതീശനൊപ്പമാണെന്നും ഗൾഫ് നാടുകളിലെ വികാരവും മറിച്ചല്ലെന്നും പ്രവാസി കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ യുഡിഎഫ് സംഘടനകളുടെ നേതൃത്വത്തിൽ വി.ഡി. സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രവർത്തകർ പരസ്യമായി രംഗത്തിറങ്ങി.

സാധാരണഗതിയിൽ സോഷ്യൽ മീഡിയ വഴി മാത്രം രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തിയിരുന്ന പ്രവാസികൾ, ഇത്തവണ നേരിട്ടുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്നത് ആദ്യമായാണ്. ബഹ്‌റൈൻ ഇന്ത്യൻ ഡിലൈറ്റിൽ ചേർന്ന പ്രത്യേക യോഗത്തിൽ പ്രമുഖ പ്രവാസി നേതാക്കളും നാൽപ്പതോളം സജീവ പ്രവർത്തകരും പങ്കെടുത്തു. വി.ഡി. സതീശന്റെ നേതൃത്വപാടവം ഭരണത്തിലും പ്രതിഫലിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഇവർ, ഹൈക്കമാൻഡ് ജനവികാരം മാനിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽ അണികൾ തെരുവിലിറങ്ങുന്നതിന് പിന്നാലെ പ്രവാസി സമൂഹത്തിൽ നിന്നും ഇത്തരമൊരു നീക്കം ഉണ്ടായത് കോൺഗ്രസ് നേതൃത്വത്തിന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *