കൊച്ചി കേന്ദ്രീകരിച്ച് നടന്ന വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന പ്രധാന പ്രതി ജെന്നി വർഗീസിന് നഗരത്തിലെ പ്രമുഖ ബാങ്കുകളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി വിവരങ്ങൾ പുറത്ത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കൊച്ചിയിലെ ചില ശാഖകളുടെ ഉദ്ഘാടനം നിർവ്വഹിച്ചത് പോലും ഈ തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരനായ ജെന്നി വർഗീസായിരുന്നു എന്നതാണ് ശ്രദ്ധേയം. ഒരു വിഭാഗം ബാങ്ക് ഉദ്യോഗസ്ഥർക്കിടയിൽ ‘ബിഗ് കസ്റ്റമർ’ എന്ന വിളിപ്പേരിലായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. നിലവിൽ 40 കോടിയോളം രൂപയുടെ വായ്പ തട്ടിപ്പാണ് കൊച്ചിയിൽ നടന്നതായി കണക്കാക്കപ്പെടുന്നത്. സംഭവത്തിൽ ബാങ്ക് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെയും പങ്കിനെയും കുറിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കൊച്ചി മേഖല ഓഫീസിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്.
Tags:
You can share this post!
administrator



