India Mirror News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതി സുഹൈലിന്റെ ശരീരത്തിൽ അഞ്ചിരട്ടി മദ്യം; അറസ്റ്റിന് എക്സൈസ്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതി സുഹൈലിന്റെ ശരീരത്തിൽ അഞ്ചിരട്ടി മദ്യം; അറസ്റ്റിന് എക്സൈസ്

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ എക്സൈസ് നടപടികളിലേക്ക് കടന്നു. സുഹൈലിന്റെ ശരീരത്തിൽ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യത്തിന്റെ അളവ് ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ നിന്നായി സുഹൈൽ തുടർച്ചയായി മദ്യപിച്ചതായാണ് കണ്ടെത്തൽ. ഇതിൽ നെടുമ്പാശ്ശേരിയിലെ ഒരു ബാറിൽ മാത്രം മദ്യപിക്കാൻ 4,396 രൂപ ചെലവഴിച്ചിരുന്നു. കസ്റ്റഡി കാലാവധി പൂർത്തിയായ പശ്ചാത്തലത്തിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് എക്സൈസ് പദ്ധതിയിടുന്നത്. അതിരൂക്ഷമായി മദ്യപിച്ച വ്യക്തിക്ക് മദ്യം നൽകിയതിനെ തുടർന്ന് ബന്ധപ്പെട്ട ബാറുകൾക്കെതിരെയും അന്വേഷണവും നടപടികളും പുരോഗമിക്കുകയാണ്. ഇതിനിടെ സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു.

അപകടത്തിൽപ്പെട്ട വാഹനത്തിന്റെ പരിശോധനകൾ പൂർത്തിയാക്കിയ മോട്ടോർ വാഹന വകുപ്പ് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. വാഹനത്തിനുണ്ടായ ഏതെങ്കിലും സാങ്കേതിക തകരാറാണോ അപകടത്തിന് വഴിവെച്ചത് എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. അതേസമയം, സുഹൈൽ സജീവ് അടക്കമുള്ള പ്രതികളുടെ ജാമ്യഹർജി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. താൻ നിരപരാധിയാണെന്നും അമിതവേഗതയിലല്ല വാഹനം ഓടിച്ചതെന്നുമാണ് സുഹൈലിന്റെ ജാമ്യഹർജിയിലെ വാദം. എന്നാൽ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിൽ പ്രതികളുടെ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർക്കാനാണ് പോലീസിന്റെ തീരുമാനം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *