India Mirror News

പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനെ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു; കായിക അധ്യാപകനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്

പയ്യന്നൂരിൽ എട്ടാം ക്ലാസുകാരനെ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു; കായിക അധ്യാപകനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്

പയ്യന്നൂർ: സ്കൂൾ കളിസ്ഥലത്തുവെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ ശാരീരിക ഉപദ്രവം ഏൽപ്പിച്ച കായിക അധ്യാപകനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലെ പി.ടി അധ്യാപകനായ രഘുവിനെതിരെയാണ് പോലീസ് നടപടിയ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂൺ 22-ന് രാവിലെ പതിനൊന്ന് മണിയോടെ സ്കൂൾ ഗ്രൗണ്ടിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള വിദ്യാർത്ഥിയെ ഗ്രൗണ്ടിൽ തടഞ്ഞുനിർത്തുകയും കൈകൊണ്ടും വടികൊണ്ടും ക്രൂരമായി അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

പരിക്കേറ്റ വിദ്യാർത്ഥിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ജൂലൈ ഒന്നിനാണ് പയ്യന്നൂർ പോലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), 118(1) എന്നീ വകുപ്പുകൾക്ക് പുറമെ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി വ്യവസ്ഥ ചെയ്യുന്ന ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പും അധ്യാപകനെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെതിരെ ഗുരുതര വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും, പ്രതിയായ രഘുവിനെ ഇതുവരെ കസ്റ്റഡിയിലെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *