India Mirror News

നെടുമ്പാശ്ശേരിയിൽ കാറിടിച്ച് മൂന്ന്പേർ മരിച്ച സംഭവം: പ്രതി മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസ്; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

നെടുമ്പാശ്ശേരിയിൽ കാറിടിച്ച് മൂന്ന്പേർ മരിച്ച സംഭവം: പ്രതി മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസ്; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

എറണാകുളം നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് പത്തൊമ്പതുകാരൻ ഓടിച്ച മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ, ഡ്രൈവർ സുഹൈൽ സജീവ് മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തു. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഇന്ന് എക്സൈസ് കമ്മീഷണർക്ക് സമർപ്പിക്കും. നിയമലംഘനം നടത്തിയ ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ തുടർനടപടികൾ ഉണ്ടായേക്കുമെന്നാണ് വിവരം. അതോടൊപ്പം, പ്രതി സുഹൈൽ സജീവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും മോട്ടോർ വാഹന വകുപ്പും പൊലീസും ആരംഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്ന സുഹൈലിന്റെ കൂട്ടുകാരായ രണ്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ബാറുകളിൽ കയറി മദ്യപിച്ച ശേഷമാണ് സംഘം നെടുമ്പാശ്ശേരി ഭാഗത്തേക്ക് പോയതെന്നും പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടസമയത്ത് വാഹനം മണിക്കൂറിൽ 125 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് തെളിവെടുപ്പിനിടെ പ്രതി സമ്മതിച്ചിരുന്നു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരിച്ച ഗോപികയുടെ സംസ്‌കാരം ഇന്ന് നടക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *